കശ്മീരിലെ രാജൗരി ജില്ലയില്‍ ഖനി സ്ഫോടനം; നാല് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ നടന്ന ഖനി സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

നൗഷേര സെക്ടറില്‍ ബുധനാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിനു പിന്നാലെയാണ് ഖനി സ്ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്.

Top