$4 smartphone Freedom 251 receives 50 million registrations

ന്യൂഡല്‍ഹി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് 25 ലക്ഷം ബുക്കിങ് ലഭിച്ചതായി ഫോണ്‍ പുറത്തിറക്കുന്ന റിങ് ബെല്‍സ് കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയല്‍.

ഫോണിന്റെ വിലയായ 251 രൂപയും ഷിപ്പിങ് ചാര്‍ജായ 40 രൂപയുമടക്കം 25 ലക്ഷം പേര്‍ നല്‍കിയത് 73 കോടി രൂപ. ആദായ നികുതി വകുപ്പും പോലീസ് അധികൃതരും നോയ്ഡയിലുള്ള റിങ്ങിങ് ബെല്‍സിന്റെ ഓഫീസില്‍ പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ബുക്കിങ് സ്വീകരിച്ചെങ്കിലും ഫോണ്‍ നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. ഫോണ്‍ നിര്‍മിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങിലൂടെ ലഭിച്ച പണം ആവശ്യമില്ലെന്ന് മോഹിത് പറയുന്നു. ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top