‘4 സ്ലിപ്പേഴ്സു’മായി അനുരാഗ് കശ്യപ്; ആദ്യ പ്രദര്‍ശനം റോട്ടര്‍ഡാമില്‍

നുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍. 4 സ്ലിപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റോട്ടര്‍ഡാമിലെ ആദ്യ പ്രദര്‍ശനം നാളെയാണ്. 30നും ഫെബ്രുവരി 3 നും മറ്റ് രണ്ട് പ്രദര്‍ശനങ്ങള്‍ കൂടിയുണ്ട് അവിടെ ചിത്രത്തിന്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്റ്, ഗുഡ് ബാഡ് ഫിലിംസ് എന്നിവയുമായി ചേര്‍ന്ന് ജിയ ഝാങ് കെ, മാര്‍ക്കോ മുള്ളര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വരുണ്‍ ഗ്രോവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മനോഹരവും മിനിമലിസ്റ്റിക്കുമായ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അനുരാഗ് കശ്യപ് തന്നെയാണ് തന്റെ ഹ്രസ്വചിത്രത്തിന്‍റെ പ്രീമിയര്‍ ഷോയുടെ വിവരം അറിയിച്ചിരിക്കുന്നത്. ശങ്കര്‍ രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ഷസിയ ഇഖ്ബാല്‍, സൌണ്ട് ഡിസൈന്‍ ആല്‍വിന്‍ റെഗോ, സഞ്ജയ് മൌര്യ, എഡിറ്റിംഗ് കൊണാര്‍ക് സക്സേന, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ശ്രീധര്‍ ദുബേ, അഡീഷണല്‍ സിനിമാറ്റോഗ്രഫി സില്‍വസ്റ്റര്‍ ഫൊന്‍സെക.

Top