മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തും : തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

പാലക്കാട്: കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തി. ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഷട്ടര്‍ 30 സെ.മി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. ഇതോടെ കല്‍പ്പാത്തി ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാട്ടുപ്പെട്ടി ഡാമില്‍ നിന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് രണ്ടു ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം.

മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.

Top