എല്‍ജെഡിയില്‍ തര്‍ക്കം; നാല് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു

sreyamskumar

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ എം.വി ശ്രേയാംസ്‌കുമാറിനെതിരെ എല്‍ജെഡിയില്‍ പൊട്ടിത്തെറി. തര്‍ക്കത്തെ തുടര്‍ന്ന് നാല് അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്നും രാജിവച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌കുമാര്‍ രാജി വെക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഓണ്‍ലൈനായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി.സുരേന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എ.ശങ്കരന്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവരാണ് രാജിവച്ചത്. വിമര്‍ശനം കടുത്തതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി.

 

Top