കേരള ഹൈക്കോടതിയിൽ 4 പുതിയ ജഡ്ജിമാർ കൂടി

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർകൂടി  സത്യപ്രതിജ്ഞ ചെയ്തു. മുരളി പുരുഷോത്തമൻ, എ.എ.സിയാദ് റഹ്മാൻ, കരുണാകര ബാബു, ഡോ. കൗസർ എടപ്പഗത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്.

മുരളി പുരുഷോത്തമനും സിയാദ് റഹ്മാനും ഹൈക്കോടതി അഭിഭാഷകരായിരുന്നു. ഡോ. കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും, കെ.ബാബു തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായിരുന്നു.

Top