കൊല്ലത്ത് ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; മൂന്നു പേര്‍ വെട്ടേറ്റ നിലയില്‍

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. മൂന്നു പേര്‍ വെട്ടേറ്റ നിലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിലുമാണ് കാണപ്പെട്ടത്.

നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55), ഭാര്യ അനിത (40), മക്കളായ ആദിത്യ രാജ് (24), അമൃത രാജ് (20) എന്നിവരാണു മരിച്ചത്.

അനിതയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതായാണു പ്രാഥമിക നിഗമനം.

 

Top