ജാര്‍ഖണ്ഡിലെ പാലമു ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍

റാഞ്ചി : ജാര്‍ഖണ്ഡിലെ പാലമു ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് മാവോയിസ്റ്റുകള്‍ പിടിയിലായത്. ഇതില്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച ഗുഡു യാദവ് ഉള്‍പ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരോധിത സംഘടനയായ ത്രിതിയ പ്രസ്തുതി കമ്മിറ്റി അംഗങ്ങളാണ് പിടിയിലായത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യമാവോയിറ്റ് അംഗമായിരുന്ന യാദവ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.

Top