കേരളത്തില്‍ ഇന്ന് നാല് ലക്ഷം ഡോസ് കോവിഡ് വാക്‌സിനെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി എത്തും. 75000 ഡോസ് കൊവാക്‌സിനും കേരളത്തിലെത്തിയിട്ടുണ്ട്.

കൊവാക്‌സിനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാകസീനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്‌സീന്‍ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സീനേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആകെ ഉള്ള വാക്‌സീനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇങ്ങനെ മൂന്ന് മേഖലക്കും കൂടി ഉള്ളതാണിത്.

Top