ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം

sivaraj-singh

ഭോപ്പാല്‍: ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജോലിക്കിടെ ക്യാമറക്കോ മറ്റോ കേടുപാടുകള്‍ സംഭവിച്ചാല്‍ ക്യാമാറാമാന്‍മാര്‍ക്ക് 50,000 രൂപ നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് വെക്കാന്‍ പ്രത്യേക വായ്പാ സംവിധാനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാര ചടങ്ങിലാണ് പ്രഖ്യാപനം. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.

Top