4 labourers die after getting trapped in manhole in hyderabad

ഹൈദരബാദ്: ഹൈദരബാദില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ഹൈദരബാദ് മെട്രോ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിന് കീഴിലുള്ള കരാര്‍ ജീവനക്കാരാണ് മരിച്ചത്.

ഐ.ടി കമ്പനികളുടെ ഹബ്ബായ മധാപൂരിലാണ് സംഭവം. മാന്‍ഹോളിലിറങ്ങി 20 അടി താഴ്ചയില്‍ ശുചീകരണം നടത്തുമ്പോള്‍ വാതകം ശ്വസിച്ച് രണ്ട് പേര്‍ തലചുറ്റിവീണു.

ഇവരെ രക്ഷിക്കാന്‍ മാന്‍ഹോളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് പേരും അപകടത്തില്‍ പെട്ടു.

രക്ഷാപ്രവര്‍ത്തനത്തിനായി 108 ആംബുലന്‍സിലെത്തിയ ജീവനക്കാരന് വാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാന്‍ഹോളിലിറങ്ങി ശീലമില്ലാത്തവരെ ജോലിക്ക് വിട്ട കരാറുകാരാണ് ഇതിന് ഉത്തരവാദികളെന്ന് മറ്റ് തൊഴിലാളികള്‍ ആരോപിച്ചു.

Top