മണിപ്പുരില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 4 കുക്കി ഗോത്രവിഭാഗക്കാരെ തട്ടികൊണ്ടുപോയി

കൊല്‍ക്കത്ത: മണിപ്പുരില്‍ 2 വനിതകള്‍ ഉള്‍പ്പെടെ 4 കുക്കി ഗോത്രവിഭാഗക്കാരെ മെയ്‌തെയ് വിഭാഗക്കാരായ സായുധ സംഘം തട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് എത്തിയ കുക്കി ഗ്രാമസംരക്ഷണ സേനയും മെയ്‌തെയ് സായുധ സംഘങ്ങളും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

കുക്കി ഗോത്ര മേഖലയായ കാങ്‌പോക്പിയിലാണ് ഗ്രാമീണര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മാന്‍ഗ്ലുന്‍ ഹോകിപ്പ് (65) മരിച്ചെന്ന് കരുതി സംഘം ഉപേക്ഷിച്ചു പോയിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ സിആര്‍പിഎഫ് ആണ് രക്ഷപ്പെടുത്തിയത്.

തീവ്ര മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോല്‍ ആണ് 4 കുക്കി വിഭാഗക്കാരെ തട്ടിക്കൊണ്ടുപോയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ഇവരെ കൊലപ്പെടുത്തിയേക്കാമെന്നും ഉടന്‍ കേന്ദ്രസേന ഇടപെടണമെന്നും ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അഭ്യര്‍ഥിച്ചു.

Top