മോദിയുടെ സന്ദർശനത്തിനിടെ ബംഗ്ലാദേശിൽ പ്രതിഷേധം: 4 മരണം

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനിൽ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ബംഗ്ലദേശിന്റെ
സ്വാതന്ത്ര്യ ആഘോഷങ്ങളിലും പങ്കെടുക്കും.

കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

Top