യുപിയിലെ യമുന എക്‌സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു

accident

മഥുര: ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു.എംഡി മഹമുദ്ദിന്‍, അബ്ദുള്‍ റഹിം, ഷാജഹാന്‍ ബീഗം, ഷാഹജാദി എന്നിവരാണ് മരിച്ചത്. സ്റ്റേഷനറി കണ്ടെയിനറിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചവരെല്ലാം.

അമിതവേഗതയിലായിരുന്ന കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് കണ്ടെയിനറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top