ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം ; നാല് പേർക്ക് പരുക്കേറ്റു

Delhi's , Plastic factory fire

ന്യൂഡൽഹി: ഡൽഹി ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്നിശമനസേന നടത്തിയ മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമങ്ങൾക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Top