മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. താരങ്ങള്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് അപകടത്തില്‍പെട്ടത്.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.

ധയാന്‍ ചന്ദ്ര ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇറ്റാര്‍സിയില്‍നിന്നും ഹൊഷംഗബാദിലേക്കു വരികയായിരുന്നു താരങ്ങള്‍.

Top