ഒമിക്രോണ്‍ രോഗിക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്ത്യ വിടാന്‍ സഹായിച്ച നാല് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഒമിക്രോണ്‍ ബാധിച്ചയാളെ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യ വിടാന്‍ സഹായിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനെ രാജ്യം വിടാന്‍ സഹായിച്ചതിന് നാല് പേര്‍ ബെംഗളൂരുവിലാണ് അറസ്റ്റിലായത്.

ഇതില്‍ രണ്ട് പേര്‍ ബംഗളൂരുവിലെ സ്വകാര്യ ലാബിലെ ജീവനക്കാരാണ്. മറ്റ് രണ്ട് പേര്‍ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഡയറക്ടറായ കമ്പനിയിലെ ജീവനക്കാരുമാണ്. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ചിന് ഹൈഗ്രൗണ്ട്‌സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അറസ്റ്റിലായവര്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. നവംബര്‍ 20നാണ് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യയിലെത്തിയത്. രാജ്യത്തെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

Top