തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരെ കാണാതായി

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ ഇറങ്ങിയ നാല് പേരെ കാണാതായി. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്.

പത്ത് പേര്‍ അടങ്ങിയ സംഘത്തില്‍ ആറ് പേരാണ് കടലില്‍ കുളിക്കാനായി ഇറങ്ങിയത്. ഇതില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. ശക്തമായ തിരയില്‍പെട്ടാണ് നാല് പേരെ കാണാതായതെന്നാണ് വിവരം. കടലിലേക്ക് ആദ്യം വീണയാളും പരുക്കുകളോടെ രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തീരദേശ സേനയും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്. നേരം പുലര്‍ന്നതിന് ശേഷം കൂടുതല്‍ സന്നാഹങ്ങളോടെ തിരച്ചില്‍ തുടരുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കാണാതായ ജോണ്‍സണ്‍ നാളെ വിദേശത്ത് പോകാനിരിക്കെയാണ് അപകടമുണ്ടായത്.

Top