സിനായ് പെനിൻസുലയിൽ ആക്രമണം ; 4 ഈജിപ്ഷ്യൻ സൈനികർ കൊല്ലപ്പെട്ടു

Sinai-Peninsula

കെയ്റോ: ഈജിപ്തിലെ സിനായ് പെനിൻസുലയിൽ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക അക്രമണത്തിൽ 4 ഈജിപ്ഷ്യൻ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ, സെൻട്രൽ സിനയിലും നൈൽ ഡെൽറ്റയിലുമാണ് ആക്രമണം നടത്തിയത്.

ഒരു സൈനിക ഉദ്യോഗസ്ഥനും മറ്റ് മൂന്ന് സൈനികർക്കും പരുക്കേറ്റതായി സൈനിക വക്താവ് പറഞ്ഞു. ഉത്തര സിനായായിൽ നിന്ന് പത്ത് തീവ്രവാദികളെ കൊലപ്പെടുത്തുകയും , 245 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈജിപത് സേന സിനായ് പെനിൻസുലയിൽ സുരക്ഷ ശക്തമാക്കിയത്.

Top