ചെന്നൈ നഗരത്തില്‍ കനത്ത മൂടല്‍ മഞ്ഞ്; 5 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്ന് രാവിലെയാണ്‌ മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് കാരണം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേയ്ക്കും നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്ക്കുമാണ് വഴിതിരിച്ചുവിട്ടത്.

പത്തോളം വിമാനങ്ങള്‍ വൈകിയോടുമെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിനും വൈകുകയും ചെയ്തതിന് യാത്രക്കാരോട് ഇന്‍ഡിഗോ എയര്‍ലൈന്‍സും സ്‌പൈസ്‌ജെറ്റും ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചിട്ടുണ്ട്.

Top