ജാർഖണ്ഡിൽ ബസപകടത്തിൽ നാലു പേർ മരിച്ചു, 20 പേർക്കു പരിക്ക്

-accident

ഖുന്തി: ജാർഖണ്ഡിൽ ബസ് മരത്തിലിടിച്ചു നാലു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു.

ഖുന്തി ജില്ലയിലെ ബിച്ല ഗ്രാമത്തിൽ ഞായറാഴ്ചയാണ് അപകടം നടന്നത്.

സിംദേഗയിൽനിന്നു റാഞ്ചിയിലേക്കു പോകവേയായിരുന്നു അപകടം.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു ഖുന്തി സബ് ഡിവിഷണൽ ഓഫീസർ പ്രണവ് പാൽ പറഞ്ഞു.

Top