പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുകയാണ്.

അതേസമയം, വേമ്പനാട്ട് കായലിലെ ജനലിരപ്പ് ഉയരുന്നതിനാല്‍ ആലപ്പുഴ നഗരത്തിലെ കനാലുകളിലും മറ്റും വെള്ളം നിറയുകയാണ്. ചിലയിടങ്ങളില്‍ കനാല്‍ കവിഞ്ഞു.

Top