ചത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Shot dead

ബിജാപൂര്‍: ചത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് ഗുരുതരമായി പരിക്കേറ്റു.

ചത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ജില്ലയിലെ സെന്‍ട്രന്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ക്യാംപിലാണ് സംഭവം നടന്നത്. സാന്താ റാം എന്ന ജവാനാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്ത് കാരണമാണ് ഇയാളെ ആക്രമണത്തിന് പ്രരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.

യുദ്ധങ്ങളില്ലാതെ ഓരോ വര്‍ഷവും ഇന്ത്യക്ക് നഷ്ടപ്പെടുന്നത് 1600 ജവാന്‍മാരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ദിവസങ്ങള്‍ക്കകമാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. 2014 മുതല്‍ മൂന്ന് സേനാ വിഭാഗങ്ങളിലുമായി 6,500 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്.
ഷെല്ലാക്രമണം, പ്രത്യാക്രമണങ്ങള്‍, സൈനിക ഓപ്പറേഷനുകള്‍ എന്നിവയില്‍ 2016ല്‍ 112 പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top