ദിവസവും 4.5 ലക്ഷം പേര്‍ക്ക് ഉപയോഗിക്കാം; ബെവ്ക്യൂ ആപ്പ് ചൊവ്വാഴ്ച്ച മുതല്‍ പൂര്‍ണ്ണസജ്ജം

തിരുവനന്തപുരം: ദിവസവും 4.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് മദ്യം നല്‍കാന്‍ കഴിയുന്നതരത്തില്‍ ബെവ്ക്യൂ അപ്പ് തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണ സജ്ജമാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി.

ഇന്ന് വൈകിട്ട് 6.30 മുതല്‍ നാളേക്കുള്ള ടോക്കണ്‍ നല്‍കും. മെയ് 31 (ഞായറാഴ്ച) ജൂണ്‍ ഒന്ന് (ഡ്രൈ ഡേ) തിയതികളില്‍ മദ്യവിതരണം ഉണ്ടാകില്ലെന്നും കോര്‍പ്പറേഷന്‍ എംഡി അറിയിച്ചു. ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്സൈസ് മന്ത്രി ടി പി രാകൃഷ്ണന്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

ഇതുസംബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി വിലയിരുത്തി. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ടോക്കണ്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി യോഗം വിലയിരുത്തി.

Top