4 ജി സൗകര്യമുള്ള ഫോണുമായി വിവോ; വില 12,980

വിവോയില്‍ നിന്നുള്ള 4ജി സൗകര്യമുള്ള 4.7 ഇഞ്ച് ഡിസ്‌പ്ലേ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ‘വിവോ വൈ 27’ എല്‍ എന്ന മോഡല്‍ 12,980 രൂപയ്ക്കാണ് ഓണ്‍ലൈനിലും റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാകുക.

ആന്‍ഡ്രോയ്!ഡ് 4.4 കിറ്റ്കാറ്റ് അധിഷ്ഠിതമായ ഫണ്‍ടച്ച് ഒഎസ് 2.0 യൂസര്‍ ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കുന്ന ഈ വിവോ സ്മാര്‍ട്ട് ഫോണിന്റെ ഡിസ്‌പ്ലേ 1280×720 പിക്‌സല്‍ എച്ച്ഡി റെസല്യൂഷന്‍ നല്‍കുന്നതാണ്.

1.2 ജിഗാ ഹെട്‌സ് വേഗതയുള്ള, 64 ബിറ്റ് ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 410 പ്രോസസര്‍ കരുത്തേകുന്ന ഫോണിനെ അഡ്രിനോ 306 ജിപിയു ഗെയിമിംഗിന് പ്രാപ്തമാക്കുന്നു. 1 ജിബി റാമുമായെത്തുന്ന ഈ ഫോണിന് 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറുമുണ്ട്.

നിലവില്‍ 16 ജി.ബി. ആന്തരിക സ്റ്റോറേജ് ലഭിക്കുന്ന ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി. വരെയുയര്‍ത്താനാകും.

ഇന്ത്യന്‍ 4 ജി ബാന്റുകളായ 2300 മെഗാ ഹെട്‌സ്, 1800 മെഗാ ഹെട്‌സ് എന്നവ പിന്തുണയ്ക്കുന്ന ഈ ഫോണിന് ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ഡി. എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്. 136.9 x 68.1 x 6.99 എം.എം. വലുപ്പമുള്ള വിവോ 27 എല്‍ ന് 370 ഗ്രാം ഭാരമാണുള്ളത്. 2260 എം.എ.എച്ച്. ലിതിയം പോളിമര്‍ ബാറ്ററിയാല്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട സിം സൗകര്യമുള്ള ഫോണില്‍ 3ജി, 4ജി സൗകര്യമുള്ള ജി.എസ്.എം. സിമ്മുകള്‍ ഉപയോഗിക്കാം.

Top