മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്, രണ്ട് വിക്കറ്റ്‌ ജയം

ജോഹന്നാസ്ബര്‍ഗ്: മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 43.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് (69), ഡേവിഡ് മില്ലര്‍ (69*) എന്നിവരാണ് അര്‍ധ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തിളങ്ങിയത്. ഡീകോക്ക് 81 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമാണ് നേടിയത്. മില്ലര്‍ 53 പന്തില്‍ നാല് വീതം സിക്സും ഫോറുമാണ് നേടിയത്. ലൂത്തോ സിപാംല (10) പുറത്താവാതെ പിടിച്ചുനിന്നു.

അതേസമയം മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ജോ ഡെന്‍ലി (66) അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ജോ റൂട്ട് (49), ജോണി ബെയര്‍സ്റ്റോ (43), ടോം ബാന്റന്‍ (32), ജേസണ്‍ റോയി (21) എന്നീ താരങ്ങളും മികച്ച സ്‌കോറില്‍ കളിച്ചു.

Top