ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം; നേട്ടം അശ്വാഭ്യാസത്തില്‍

ഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. അശ്വാഭ്യാസത്തില്‍ മിക്‌സഡ് ടീമിനാണ് നേട്ടം. ഹൃദയ് ഛേദ, അനുഷ് അഗര്‍വാസ. സുദിപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 209.205 പോയിന്റുകളോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈനയാണ് (204.882 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്. 204.852 പോയിന്റോടെ ഹോങ് കോങ്ങും ചൈനയും വെങ്കലം പങ്കിട്ടു.

വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ രാവിലെ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 13 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്.

പുരുഷ വിഭാഗം നീന്തല്‍ 4 x 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, തനിഷ് എന്നിവരടങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചത്. വൈകിട്ട് 6.30 ന് ആണ് ഫൈനല്‍. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ വിജയിച്ചു. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

 

Top