മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക.
സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്ററില്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും കരുത്തുറ്റ ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയിലേക്ക് ജെയിംസ് ആന്‍ഡേഴ്സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തിയേക്കും. ഇരുവരുടേയും സാന്നിധ്യം ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്കുമ്പോള് വെസ്റ്റ് ഇന്‍ഡീസിനത് കടുത്ത വെല്ലുവിളിയാകും. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നാം ടെസ്റ്റിലുണ്ടാകും. അതേ സമയം രണ്ടാം ടെസ്റ്റ് കളിച്ച സാം കറാന് മൂന്നാം ടെസ്റ്റില്‍ ഇടമുണ്ടായേക്കില്ല. കറാന് പകരം ക്രിസ് വോക്സിനോ ടോം ബസിനോ ആകും അവസരം ലഭിക്കുക.