കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈന്‍ കണ്ണൂരില്‍

കണ്ണൂര്‍: കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പൊലീസ്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പരമ്പിലാണ് കേരളത്തിലെ ആദ്യ 3D സീബ്ര ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുദ്ര വിനോദ് എന്ന ആര്‍ട്ടിസ്റ്റാണ് 3D ലീബ്രാ ലൈനിന് പിന്നില്‍.

ചിറ്റാരിപറമ്പ് ഹൈസ്‌കൂളിന് സമീപമാണ് സീബ്ര ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ദൂരെ നിന്നും ഈ സീബ്ര ലൈന്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് 3D സീബ്രാ ക്രോസിന് പിന്നിലെ സൈക്കോളജി.

Top