A15 സെഗ്മെന്റിലേക്ക് മികവ് കൂട്ടി ഓപ്പോ A15s വിപണിയിൽ

ക്ടോബറിൽ അവതരിപ്പിച്ച ബജറ്റ് സ്മാർട്ഫോൺ A15 സെഗ്മെന്റിലേക്ക് A15-നേക്കാൾ കുറച്ചു കൂടെ മികവുള്ള A15s വില്പനക്കെത്തിച്ചിരിക്കുവാണ് ഇപ്പോൾ ഒപ്പോ. 3D കർവ്ഡ് ഡിസൈൻ, എഐ സപ്പോർട്ടുള്ള ട്രിപ്പിൾ, ആൻഡ്രോയിഡ് 10 അടിസ്ഥാനമായ കളർഓഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റം, വലിപ്പം കൂടിയ ഡിസ്പ്ലേ എന്നിവയാണ് ഒപ്പോ A15s-ന്റെ ആകർഷണങ്ങൾ. 4 ജിബി റാമും 64 ജിബി ഇന്റെർണൽ സ്റ്റോറേജുമുള്ള ഒപ്പോ A15s-ന് 11,490 രൂപയാണ് വില. ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ്, റെയിന്ബോ സിൽവർ എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമാണ്. ഈ മാസം 21 മുതൽ ആമസോൺ മുഖേനയും റീറ്റെയ്ൽ സ്റ്റോറുകൾ മുഖേനയും ഇതിന്റെ വിപണനം ആരംഭിക്കും. റീറ്റെയ്ൽ സ്റ്റോറുകൾ വഴി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, സെസ്റ്റ് മണി കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

ഡ്രോപ്പ്-സ്റ്റൈൽ നോച്ച് രീതിയിൽ 6.52 ഇഞ്ച് വലിപ്പമുള്ള 720p എൽസിഡി ഡിസ്പ്ലേ ആണ് A15s-ന്. 89 ശതമാനമാണ് ഡിസ്‌പ്ലേയുടെ സ്‌ക്രീൻ-ടു-ബോഡി അനുപാതം. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ബന്ധിപ്പിച്ച ഒക്ടാകോർ മീഡിയടെക് ഹീലിയോ P 35 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി ഉയർത്താം. നിരവധി കസ്റ്റമൈസേഷനുകൾ ഉറപ്പുനൽകുന്ന കളർഒഎസ് 7.2 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 10-ൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.13 മെഗാപിക്‌സൽ പ്രധാന ക്യാമറ, 2 മെഗാപിക്‌സൽ മാക്രോ ക്യാമറ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമെറയാണ് ഒപ്പോ A15s-ന്. ഇത് ഓപ്പോ F17 പ്രോ മോഡലിന്റേതിന് സമാനമായാണ് ക്രമീകരിച്ചിരിക്കുന്നത്. സെൽഫികൾ കൈകാര്യം ചെയ്യുന്നത് 8 മെഗാപിക്‌സൽ ക്യാമറയാണ്. A15-യെക്കാൾ A15s മികച്ചു നിൽക്കുന്ന ഒന്ന് സെൽഫി ക്യാമെറായാണ്. 5 മെഗാപിക്‌സൽ സെൽഫി ക്യാമറ മാത്രമേ ഓപ്പോ A15-നുള്ളു. എഐ ബ്യൂട്ടി മോഡ് ഉൾപ്പെടെ A15s-ൽ ഏറെക്കുറെ എല്ലാ ക്യാമറ ആപ്ലിക്കേഷനുകളും ഓപ്പോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

4230mAh ബാറ്ററി പവറുള്ള ഓപ്പോ A15s-ന് 10W ചാർജർ ആണ് ലഭിക്കുക. ഫാസ്റ്റ് ചാർജിങ് ലഭ്യമല്ല. അതുകൊണ്ടുതന്നെ സ്മാർട്ട്‌ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തേക്കാം. സ്മാർട്ട്ഫോൺ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Top