ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാംപില്‍ 39 പേര്‍

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയും അടക്കം പ്രധാന മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാംപില്‍ 39 അംഗങ്ങളെ ഉള്‍പ്പെടുത്തി. ഇന്നു മുതല്‍ ജൂലൈ 19 വരെയാണ് ക്യാംപ്. ജൂലൈ 25 മുതല്‍ സ്‌പെയിനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന ആദ്യ മത്സരം.

ചെന്നൈയില്‍ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കു പുറമേ ദക്ഷിണ കൊറിയ, പാക്കിസ്ഥാന്‍, ചൈന, ജപ്പാന്‍, മലേഷ്യ ടീമുകളും മത്സരിക്കും. സെപ്റ്റംബര്‍ 23 മുതല്‍ ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യന്‍ ഗെയിംസ്.

Top