ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇത്തവണ മരണമടഞ്ഞത് 39 പേര്‍

hajj

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇത്തവണയും നിരവധി പേര്‍ മരണമടഞ്ഞു.

തീര്‍ഥാടനത്തിനിടെ ഇത്തവണ മരണമടഞ്ഞത് 39 പേരെന്ന് റിപ്പോര്‍ട്ട്.

സൗദി ജനറല്‍ അഥോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിനെ അധികരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്തില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും എത്തിയ വൃദ്ധരാണ് മരിച്ചവരിലേറെയും എന്നാണ് വിവരം.

മിനായിലെ ആശുപത്രിയില്‍ ഇതിനോടകം 2,200-ലേറെപ്പേര്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്.

കനത്ത ചൂടാണ് ഇവിടങ്ങളില്‍ കഴിഞ്ഞ കുറേ ദിവസമായി അനുഭവപ്പെടുന്നതെന്നും ഇതാണ് പലരെയും തളര്‍ത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Top