ത്രിപുര, ആസാം എന്നിവിടങ്ങളില്‍ നിന്നായി വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 3878 കിലോയോളം

cannabis

അഗര്‍ത്തല: ത്രിപുര ആസാം എന്നിവിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. റവന്യൂ വകുപ്പും ത്രിപുര പൊലീസും അസം പൊലീസും ബിഎസ് എഫും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 3878 കിലോ കഞ്ചാവാണ് പിടികൂടിയത്.

ത്രിപുരയില്‍ നിന്നും പിടിച്ചെടുത്തത് 3390.69 കിലോ കഞ്ചാവാണ്. സംഭവത്തെ തുടര്‍ന്ന് ത്രിപുരയിലെ സെപാഹിജ്‌ല ജില്ലയില്‍ നിന്നുമുള്ള ദെലോവെയര്‍ ഹൊസൈന്‍, ഹുസൈന്‍ അലി എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ 3390.69 കിലോ കഞ്ചാവ് വ്യത്യസ്തങ്ങളായ 85 പ്ലാസ്റ്റിക് കവറുകളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്നു. മറ്റൊരു സംഭവം നടന്നത് ആസാമിലാണ്. 488 കിലോ കഞ്ചാവാണ് ഇവിടെ നിന്നു പിടികൂടിയത്. ആസാമിലെ ബദര്‍പൂരിലെ കരിംഗഞ്ച് ജില്ലയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

Top