തൊഴിൽ തട്ടിപ്പിനിരയായി മ്യാന്മാറിൽ തടങ്കലിലായിരുന്ന 38 ഇന്ത്യക്കാര്‍ക്ക് കൂടി മോചനം

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ ആയ 38 ഇന്ത്യക്കാർക്ക് കൂടി മോചനം. മൂന്നു മലയാളികൾ, 22 തമിഴ്നാട് സ്വദേശികളുമടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഒരു വനിതയും സംഘത്തിൽ ഉണ്ട്. 45 ദിവസം മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. ഇന്നലെയാണ് എംബസി ഇവരെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്തയിൽ എത്തും.

അതേസമയം, മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ കഴിഞ്ഞ പത്തിന് തിരിച്ചെത്തിയിരുന്നു. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിന് ശേഷമായിരുന്നു ഇത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി.

ജോലി വാ​ഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാൻമറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോ​ഗിച്ചത്.

Top