കുവൈത്തിൽ 371 പേർക്ക് കൂടി കോവിഡ്

കുവൈത്ത് : കുവൈത്തില്‍ ഇന്ന് 371 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106,458 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 620 ആയി.

അതേസമയം ഇന്ന് 537 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 98,435 ആയി. 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,403 പേരാണ്.

Top