362 fishemens in pak jail

ഗുജറാത്ത്: 362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോഴും പാക് ജയിലില്‍ കഴിയുന്നതായി ഗുജറാത്ത് സര്‍ക്കാര്‍. ഇവരില്‍ 86 പേര്‍ മാര്‍ച്ച് 21ന് ജയില്‍ മോചിതരാകും.

പാക് പിടിയിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പുഞ്ചഭായ് വംശ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ഗുജറാത്ത് ഫിറഷീസ് വകുപ്പ് മന്ത്രി ബാബു ബൊഖ്‌രിയ നല്‍കിയ മറുപടിയിലാണ് 362 മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പാക് ജയിലില്‍ കഴിയുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 124 മത്സ്യബന്ധനബോട്ടുകള്‍ പാകിസ്താന്‍ പിടിച്ചെടുത്തിട്ടുണ്ട്. അതില്‍ 57 ബോട്ടുകള്‍ പാകിസ്താന്‍ വിട്ടുനല്‍കിയിരുന്നു. ഇതിന് പുറമേ 22 ബോട്ടുകള്‍ കൂടി വിട്ടുനല്‍കാമെന്ന് പാകിസ്താന്‍ സമ്മതിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Top