കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു; 24 മണിക്കൂറിനിടെ 3,604 രോഗികള്‍

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3,604 കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രോഗികളുടെ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്. 70,756 രോഗികളില്‍ 46,008 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 22,454 പേര്‍ രോഗവിമുക്തരായി.

24 മണിക്കൂറിനിടെ 87 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം 2,293 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയുയര്‍ത്തുന്നതാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 9 ദിവസത്തില്‍ കേസുകള്‍ ഇരട്ടിക്കുകയാണവിടെ.ഗുജറാത്ത് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതാണെങ്കിലും മരണനിരക്കില്‍ ഒന്നാമതാണ് എന്നത് ആശങ്ക കൂട്ടുന്നതാണ്. തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥനങ്ങളിലും സ്ഥിതി ആശങ്കാ ജനകമാണ്.

Top