ഒഡീഷയില്‍ ശക്തമായ മഴ 36 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഭേദിച്ചു

heavy-rain

ഭൂവനേശ്വര്‍: ഒഡീഷയില്‍ കനത്ത മഴ. 36 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഒഢീഷയിലെ ബുര്‍ലയില്‍ അനുഭവപ്പെട്ടത്. ഈ വര്‍ഷം ബുര്‍ലയിലെ സാബ് ലാപൂരില്‍ 622 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 36 വര്‍ഷം മുന്‍പ് പെയ്ത 582 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ത്തത്.

പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസുമാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരന്തമുണ്ടായാല്‍ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top