ഡൽഹി മൂടൽ മഞ്ഞ് ; 36 ട്രെയിനുകൾ വൈകിയോടുന്നു, 13 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡൽഹിയിൽ 36 ട്രെയിനുകൾ വൈകിയോടുന്നു.

13 ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.

പുലർച്ചെ മുതൽ ഡൽഹിയിൽ മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ കാഴ്ച സാധ്യമാകാത്തതിനാലാണ് ട്രെയിനുകളുടെ സർവീസുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Top