350 ലിറ്റര്‍കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി

ആലപ്പുഴ: എണ്ണയ്ക്കാട് കൂട്ടമ്പേരൂര്‍ ആറിന് സമീപം പത്തുപറക്കടവിന് അടുത്ത് നിന്നും 350 ലിറ്റര്‍കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി. ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് പാര്‍ടി ഓണം സെപ്ഷ്യല്‍ ഡ്രൈവ് പ്രമാണിച്ചാണ് റെയ്ഡ് നടത്തിയത്. 35 ലിറ്ററിന്റെ 10 കന്നാസുകളിലാണ് 350 ലിറ്റര്‍ കോടയും 10 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തത്. റെയ്ഡിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

Top