ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍; കോനയുമായി ഹ്യുണ്ടായി

മ്പൂര്‍ണ ഇലക്ട്രിക് വാഹനം എന്ന ആശയത്തിലേക്ക് രാജ്യം വഴിമാറിക്കൊണ്ടിരിക്കുമ്പോള്‍ കോന എന്ന ഇലക്ട്രിക് മോഡല്‍ കാറുമായി ഹ്യുണ്ടായി. വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കൊല്ലം ജൂണില്‍ പെട്രോള്‍ മോഡലായി ലോക വിപണികളില്‍ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുന്ന കോന. സ്റ്റാന്‍ഡസ്‌, എക്‌സ്റ്റാന്‍ഡസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാവും കോന എത്തുക. സ്റ്റാന്‍ഡേര്‍ഡ് വകഭേദം ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ എക്‌സ്റ്റന്‍ഡ് 470 കിലോ മീറ്റര്‍ ദൂരം പിന്നിടും. ഹ്യുണ്ടായി എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്.

എന്‍ജിന്‍ കപ്പാസിറ്റിയില്‍ ഒമ്പത് സെക്കന്‍ഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. ആറ് മണിക്കൂറാണ് ബാറ്ററി ചാര്‍ജിങ് സമയം. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയ്ക്ക് ഹ്യൂണ്ടായ് കോന ലഭ്യമായേകും. മാത്രമല്ല, ഇലക്ട്രിക് വാഹന രംഗത്തെ സാധ്യതകള്‍ മുന്നില്‍ കണ്ട് 7,000 കോടി രൂപയുടെ നിക്ഷേപം ശ്രീപെരുംപുത്തൂരിലെ ശാലയില്‍ ഹ്യുണ്ടേയ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top