തൊട്ടാൽ കൈ പൊള്ളും; മുരിങ്ങ കിലോ 350 രൂപ, ഉള്ളി കിലോ 100 രൂപ

ള്ളി സവാള വില കുതിച്ച് ഉയരുന്നു. ഉള്ളിയ്ക്ക് കിലോ 100 രൂപയും സവാളയ്ക്ക് 120 രൂപയുമാണ് വില. പച്ചക്കറി വിലയും കുത്തനെ ഉയർന്നു.

മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങക്കായ്ക്ക് വില 350രൂപയാണ്. മൊത്തവ്യാപാരികൾ 250 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നത്. കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്രയും വില.

കേരളത്തിൽ നിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഈ സീസണിൽ മുരിങ്ങ കേരളത്തിൽ വളരെ കുറവാണ്. തമിഴ്നാട്ടിൽ നിന്നാണ് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇത്തവണ തമിഴ്നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞതഎട അതോടെ ഉള്ളതിന് വലിയ വിലയായി.

Top