35 Russian Diplomats Leave U.S.

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് യുഎസ് പുറത്താക്കിയ 35 റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യംവിട്ടു.

വാഷിംഗ്ടണ്‍ ഡിസിയിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റഷ്യയിലേക്ക് മടങ്ങിയത്.

നയതന്ത്രജ്ഞരെ പുറത്താക്കിയ യുഎസ് 72 മണിക്കൂറിനകം രാജ്യംവിടണമെന്നു നിര്‍ദേശിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്തിയതിനു പിന്നില്‍ റഷ്യയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് യുഎസ് ഇന്റലിജന്‍സ് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ ഭരണകൂടം റഷ്യക്കെതിരെ നടപടി എടുത്തത്.

എന്നാല്‍ ഇതിനുള്ള പ്രതികാരമായ 35 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നിര്‍ദേശം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിരാകരിച്ചിരുന്നു.

Top