സൂററ്റില്‍ ഡൈയിംഗ് മില്ലിന് തീപിടിച്ച് 35 പേര്‍ക്ക് പരുക്ക്

fire

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ഡൈയിംഗ് മില്ലിന് തീപിടിച്ച് 35 പേര്‍ക്ക് പരുക്ക്. മില്ലിലെ ജോലിക്കാരാണ് പരുക്കേറ്റവര്‍. അപകടത്തില്‍ പരുക്കേറ്റവരെ സൂററ്റിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ടുകള്‍.ശനിയാഴ്ചയാണ് അപകടം നടന്നത്.

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്നും 300 കിലോമീറ്റര്‍ മാറിയാണ് തീപിടിത്തമുണ്ടായത്. ഡൈയിംഗ് മില്ലിലെ എണ്ണ ചോര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Top