ബംഗളൂരു കലാപത്തില്‍ 35 പേര്‍ കൂടി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു കലാപത്തില്‍ 35 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു സംഘര്‍ഷത്തില്‍ ഇതുവരേയും അറസ്റ്റിലാവുന്നവരുടെ എണ്ണം 340 ആയെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, കലാപത്തില്‍ അറസ്റ്റിലായ ഒരു പ്രതി മരിച്ചിരുന്നു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതിക്ക് കൊവിഡ് ബാധിച്ചിരുന്നു.

Top