മദീന ബസ് തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി

മദീന : മദീന ബസ് തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരണം. ഡി.എന്‍.എ ടെസ്റ്റിലൂടെ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

മദീനയില്‍ ഉംറ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ച ബസ് തീപിടിക്കുകയും 35 പേര്‍ വെന്തുമരിക്കുകയും ചെയ്ത സംഭവത്തില്‍ 7 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. 5 ഉത്തര്‍ പ്രദേശ് സ്വദേശികളും ബിഹാറില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നുമുള്ള ഓരോരുത്തരുമായിരുന്നു ഇവര്‍.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു കാശ്മീരില്‍ നിന്നുള്ള ഗുല്‍ഫറാസ് അഹമ്മദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ അപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം 9 ആയി. അപകടത്തില്‍ മരിച്ച 35 പേരുടെ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡി.എന്‍.എ ടെസ്റ്റിലൂടെ മാത്രമേ ഇവരെ തിരിച്ചറിയാന്‍ സാധിക്കൂ.

Top