ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് റാഞ്ചി സ്‌റ്റേഡിയത്തില്‍ തുടക്കം

റാഞ്ചി : 34ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് റാഞ്ചി സ്റ്റേഡിയത്തില്‍ തുടക്കം. 136 താരങ്ങളടങ്ങിയ കേരള ടീം വ്യാഴാഴ്ച രാവിലെ റാഞ്ചിയിലെത്തിയിരുന്നു. ജൂനിയര്‍ മീറ്റില്‍ അഞ്ചുതവണ ജേതാക്കളായ കേരളത്തെ മറികടന്ന് കഴിഞ്ഞവര്‍ഷം ഹരിയാന കിരീടം നേടിയിരുന്നു.

ഗുണ്ടൂരില്‍ നടന്ന ആ മീറ്റിലെ പിഴവുകള്‍ തിരുത്തി അത്‌ലറ്റിക്‌സിലെ കുത്തക ഉറപ്പിക്കാനാണ് കേരളം ഇറങ്ങുന്നത്. 168 താരങ്ങളുമായി ഹരിയാന ഇക്കുറിയും ഒരുങ്ങിത്തന്നെ. 176 താരങ്ങളുമായിവന്ന ഉത്തര്‍പ്രദേശും 153 പേരുമായി തമിഴ്‌നാടും രംഗത്തുണ്ട്. ആദ്യദിനം 20 ഇനങ്ങളില്‍ ഫൈനലുണ്ട്.

അണ്ടര്‍ 20 (ജൂനിയര്‍), അണ്ടര്‍ 18 (യൂത്ത്), അണ്ടര്‍ 16, അണ്ടര്‍ 14 എന്നിങ്ങനെ നാലുവിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമുണ്ട്.

Top