ഹരാരേ: അവസാന ബോള്‍വരെ നീണ്ട ത്രില്ലറില്‍ ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ സിംബാബ്‌വെ കീഴടങ്ങി. ഇന്ത്യ 6 വിക്കറ്റിന് അമ്പത് ഓവറില്‍ നേടിയ 255റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറില്‍ സിംബാബ്‌വെയ്ക്ക് 10 റണ്‍സാണ് വേണ്ടിയിരുന്നത്.
എന്നാല്‍ അവര്‍ക്ക് 5 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. ഭുവനേശ്വര്‍ കുമാറാണ് അവസാന ഓവര്‍ എറിഞ്ഞത്. സിംബാബ്‌വെയ്ക്കായി ക്യാപ്റ്റന്‍ ചിഗുംബുര സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ബിന്നി 2 വിക്കറ്റ് നേടി.
നേരത്തെ സിംബാബ്‌വെയ്ക്ക് 256 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്. ടോസ് നേടിയ സിംബാബ്‌വെ നായകന്‍ ചിഗുംബുര ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.25 ഓവറിനുള്ളില്‍ അഞ്ചുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡു (124)വും സ്റ്റുവര്‍ട്ട് ബിന്നിയും (77) ചേര്‍ന്ന കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്.
പുതിയ നായകന്‍ അജിന്‍ക്യ രഹാനെ 34 റണ്‍സ് നേടി. മുരളി വിജയ്, മനോജ് തിവാരി, കേദാര്‍ജാദവ് തുടങ്ങിയ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. അമ്പാട്ടി റായിഡുവാണ് മാന്‍ ഓഫ് ദ മാച്ച്.


