കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ചു; മരിച്ചവരില്‍ ഇന്ത്യക്കാരും

ലോസ് ഏഞ്ചലസ്: കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 34 പേര്‍ മരിച്ചു. സ്‌ക്യൂബാ ഡൈവിങ്ങിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. 34 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. വിഷപുക ശ്വസിച്ചാണ് മരണം.

മരിച്ചവരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്. ദമ്പതിമാരായ കൗസ്തുഭ് നിര്‍മ്മല്‍(44), സജ്ജീരി ദിയോപുജാരി(31), ശാസ്ത്രജ്ഞനായ സുനില്‍ സിങ് സന്ധു (46) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഉറക്കത്തിലായതിനാല്‍ തീപിടിച്ച വിവരം അറിഞ്ഞിരുന്നില്ല. ഇതാണ് മരണത്തിനിടയാക്കിയത്.

Top