റഷ്യയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു

മോസ്‌കോ: റഷ്യയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ വീണ്ടും പ്രതിഷേധം. ശനിയാഴ്ച ആയിരക്കണക്കിനുപേര്‍ മോസ്‌കോയില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതു സംഘടനകളും സംയുക്തമായാണ് പ്രതിഷേധം സമരം സംഘടിപ്പിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജെന്നഡി യുഗാനോവ് പറഞ്ഞു.
5ba66b0def1ad.image

റഷ്യയില്‍ പുരുഷന്മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 65 ആക്കാനും സ്ത്രീകളുടേത് 63 ആക്കാനുമാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തിലുള്ളത്.

Top